ഡൽഹി റാവൂസ് സിവിൽ സർവീസ് കോച്ചിങ് സെന്‍ററില്‍ വിദ്യാർഥികൾ മുങ്ങിമരിച്ചതിന് പിന്നാലെ കർശന നടപടിയുമായി ഡൽഹി സർക്കാർ. അനധികൃതമായി പ്രവർത്തിക്കുന്ന 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്തു. ഐഎഎസ് ഗുരുകുൽ, ചാഹൽ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിംഗ്, ഐഎഎസ് സേതു, ടോപ്പേഴ്സ് അക്കാദമി, ദൈനിക് സംവാദ്, സിവിൽസ് ഡെയ്‌ലി ഐഎഎസ്, കരിയർ പവർ, 99 നോട്ടുകൾ, വിദ്യാ ഗുരു, ഗൈഡൻസ് ഐഎഎസ്, ഐഎഎസ് ഫോർ ഈസി എന്നീ സ്ഥാപങ്ങളാണ് സീൽ ചെയ്തത്.ചട്ടങ്ങൾ ലംഘിച്ച് ബേസ്‌മെൻ്റിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് നടപടി.
അതേസമയം മരിച്ച വിദ്യാർഥികളുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുമെന്നും എം.സി.ഡി അഡീഷണൽ കമ്മീഷണർ താരിഖ് തോമസ് പറഞ്ഞു. മലയാളി വിദ്യാർഥി നവീൻ ഡാൽവിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഇന്നും വിവിധ കോച്ചിംഗ് സെൻ്ററുകളിൽ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചു.