വാർത്താസമ്മേളനത്തിനിടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടർന്ന് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരു ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു സംഭവം.ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് കുമാരസ്വാമിയെ പ്രവേശിപ്പിച്ചത്.
കുമാരസ്വാമിയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.’ഒരുപക്ഷേ മൂക്കിനുള്ളിലെ നേരിയ മുറിവുകള്‍ കാരണമായിരിക്കാം മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായത്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ എല്ലാ വിധ പരിശോധനകളും നടത്തി. അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തത്തയും പാർട്ടി വൃത്തങ്ങൾ അറിയിച്ചു