ലക്നൗ ; മുഹറം ഘോഷയാത്രയ്‌ക്കിടെ കലാപമുണ്ടാക്കുകയും കല്ലെറിയുകയും ചെയ്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ ബുൾഡോസർ നടപടി സ്വീകരിച്ച് യോഗി സർക്കാർ . യുപിയിലെ ബറേലിയിൽ മുഹറം ഘോഷയാത്രയ്‌ക്കിടെ ആക്രമണങ്ങൾ നടന്നിരുന്നു . ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു……
പ്രാദേശിക ഹിന്ദുക്കൾക്ക് നേരെ ഇസ്ലാമിസ്റ്റുകൾ കല്ലെറിഞ്ഞതായും റിപ്പോർട്ടുകൾ വന്നിരുന്നു . ഇതിനിടയിൽ തേജ്പാൽ എന്നയാൾ മർദനമേറ്റ് ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു . ഈ കേസിലെ രണ്ട് പ്രധാന പ്രതികൾക്കെതിരെ ബറേലി പോലീസ് ബുൾഡോസർ നടപടിയെടുക്കുകയും ഇരു വീടുകളും തകർക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഈ കേസിൽ ഇതുവരെ 35 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.നൂറുകണക്കിന് ഇസ്ലാമിസ്റ്റുകൾ ഒത്തുകൂടി ഹിന്ദുക്കളുടെ വീടുകൾ ആക്രമിച്ചതായി റിപ്പോർട്ട്. കലാപകാരികൾ തിരഞ്ഞെടുത്തത് ഹിന്ദു ഭവനങ്ങളെയാണ്. സ്ഥലത്തെത്തിയ പോലീസുമായും വാക്കേറ്റമുണ്ടായി. കലാപത്തിനിടെ ഗുരുതരമായി പരിക്കേറ്റ 24 കാരനായ തേജ്പാൽ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ട് പ്രധാന പ്രതികളായ ആലംഗീർ, നിസാക്കത്ത് എന്നിവരുടെ വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത് .