തിരുവനന്തപുരം:സി എസ് ഐ ആർ മേധാവി ഡോ. എൻ. കലൈസെൽവിയുടേത് പ്രചോദനാത്മക നേതൃത്വമെന്ന് ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കർമ്മ മണ്ഡലങ്ങളിൽ അനിതരസാധാരണമായ മികവ് പുലർത്തുകയും അതുല്യമായ നേട്ടങ്ങൾ കൊണ്ട് രാജ്യത്തിൻറെ യശസ് വർദ്ധിപ്പിക്കുകയും ചെയ്ത പ്രതിഭകളെ ആദരിക്കുന്നതിനായി നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും ചേർന്ന് ഏർപ്പെടുത്തിയ ആറാമത് എപിജെ അവാർഡ് സിഎസ്ഐആർ ആദ്യ വനിതാ മേധാവി ഡോ. എൻ . കലൈസെൽവിക്ക് നൽകി കൊണ്ട് സംസാരക്കുകയായിരുന്നു അദേഹം.
തൻ്റെ കഴിവും പാണ്ഡിത്യവും ഉപയോഗിച്ച് ശക്തമായ നേതൃത്വം ആണ് ഡോ.എൻ. കലൈസെൽവി വഴി സി. എസ് . ഐ. ആറിന് നൽകുന്നതെന്നും ഗവർണ്ണർ സൂചിപ്പിച്ചു. ഡോ.എൻ കലൈസെൽവിക്ക് ലഭിക്കുന്ന അവാർഡ് നൂറുൽ ഇസ്ലാം സർവകലാശാലയിലെ ഓരോ വിദ്യാർത്ഥികൾക്കും പ്രചോദനം ആകണമെന്നും നൂറുൽ ഇസ്ലാം സർവകലാശാലയുടെയും നിംസ് മെഡിസിറ്റിയുടെയും വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ എന്നും മാതൃകാപരമാണെന്നും ഗവർണർ പറഞ്ഞു.
കഠിനപ്രയത്നത്തിൻറെ അംഗീകരമായിട്ടാണ് നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും ഏർപെടുത്തിയ ആറാമത് എ പി ജെ അവാർഡിനെ കാണുന്നതെന്ന് സി.എസ്. ഐ. ആർ മേധാവി ഡോ. എൻ കലൈസെൽവി പറഞ്ഞു.
മുൻ രാഷ്ട്രപതി ഡോ എപിജെ അബ്ദുൽ കലാമിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നാം പ്രവർത്തിക്കണമെന്നും ഡോ. എൻ കലൈസെൽവി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ. എ സജു സ്വാഗതം പറഞ്ഞു. ചടങ്ങിൽ നെയ്യാറ്റിൻകര എം എൽ എ . കെ ആൻസലൻ അധ്യക്ഷത വഹിച്ചു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം. എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. ഡോ . കലൈസെൽവിയുടേത് ശക്തമായ നേതൃത്വമെന്നും വ്യത്യസ്ഥമായ രീതിയിലൂടെയും കഠിന പ്രയത്നത്തിലൂടെയും നേടിയെടുത്ത വിജയമാണ് ഡോ. എൻ കലൈസെൽവിയുടേത് എന്നും ആമുഖ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
നൂറുൽ ഇസ്ലാം സർവകലാശാല വൈസ് ചാൻസലർ ഡോ. ടെസി തോമസ് മുഖ്യ പ്രഭാഷണം നടത്തി. സി. എസ്. ഐ. ആർ ഡയറക്ടർ ഡോ. സി അനന്തരാമകൃഷ്ണൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നിംസ് എം. ഡി എം .എസ് ഫൈസൽ ഖാൻ ഗർണർ ആരിഫ് മുഹമ്മദ് ഖാന് ആദരവ് നൽകി. നൂറുൽ ഇസ്ലാം സർവകലാശാല വൈസ് ചാൻസലർ ഡോ. ടെസി തോമസ് മറ്റ് വിശിഷ്ട വ്യക്തികൾക്ക് ആദരവ് നൽകി.
തുടർന്ന് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി സന്ദർശിക്കാൻ എത്തിയ ഡോ. എൻ കലൈസെൽവിക്ക് ബൃഹത്തായ സ്വീകരണമാണ് നൽകിയത്. നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ. എ പി മജീദ് ഖാൻ നിംസ് മെഡിസിറ്റിയുടെയും നൂറുൽ ഇസ്ലാം സർവകലാശാലയുടെയും ആദരവ് നൽകി. തുടർന്ന് പൗരാവലിയുടെ വിവിധ സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ ആദരവ് നൽകി. നൂറുൽ ഇസ്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് മികവ് പുലർത്തിയ വിദ്യാർത്ഥികളെയും മേധാവിമാരെയും ചടങ്ങിൽ ആദരിച്ചു.
ചിത്രം : നൂറുൽ ഇസ്ലാം സർവകാലശാലയും നിംസ് മെഡിസിറ്റിയും നടപ്പിലാക്കിയ ആറാമത് എ പി ജെ അവാർഡ് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സി എസ് ഐ ആർ മേധാവി ഡോ. എൻ കലൈ സെൽവിക്ക് നൽകുന്നു. നെയ്യാറ്റിൻകര എം എൽ എ കെ. ആൻസലൻ,
നിംസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസൽ ഖാൻ, നൂറുൽ ഇസ്ലാം സർവകലാശാല വൈസ് ചാൻസലർ ഡോ ടെഡി തോമസ്, സി എസ് ഐ ആർ ഡയറക്ടർ ഡോ. അനന്തരാമകൃഷ്ണൻ , നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ സജു തുടങ്ങിയവർ സമീപം