Skip to content

  • Home
  • About
  • About Trivandrum
  • Contact

രാഷ്ട്രീയ നോമിനേഷൻ അവസാനിക്കും

Editor, July 28, 2024

കൊച്ചി ഹൈക്കോടതിയുടെ പുതിയ മാർഗനിർദേശം പ്രാബല്യത്തി ൽവരുമ്പോൾ കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഉപദേശക സമിതികളിൽ രാഷ്ട്രീയ ഇടപെടൽ എളുപ്പമല്ല. നിലവിൽ പ്രമുഖ ക്ഷേത്രസമിതി അംഗങ്ങളെ ദേവസ്വം ബോർഡ് നാമനിർദേശം ചെയ്യുകയാണ്. സി.പി.എം. പ്രാദേശിക ഭാരവാഹികളും നേതാക്കളുടെ ബന്ധുക്കളും നിരവധി സമിതികളിൽ ഇങ്ങിനെ അംഗമായിട്ടുണ്ട്. തിരുവില്വാമല, കൊടുങ്ങല്ലൂർ,തൃപ്രയാർ, തൃഷ്ടണിത്തുറ, വടക്കുംനാഥൻ, ചോറ്റാനിക്കര, ഊരകം അമ്മ ത്തിരുവടി, അങ്കമാലി പുതിയേടം, തൃശൂർ പൂങ്കുന്നം തുടങ്ങിയ ക്ഷേത്രങ്ങളിൽ സമിതിയംഗങ്ങളായും ഭാരവാഹികളായും പാർട്ടി ഭാരവാഹികളുണ്ട്.

allianz-education-kottarakkara

പുതിയ മാർഗനിർദേശപ്രകാരം പൊതുയോഗത്തിൽ തിരത്തെടുപ്പ് പൂർത്തിയാക്കണം. തർക്കമുണ്ടെങ്കിൽ നറുക്കെടുത്ത് നിശ്ചയിച്ച് ബോർഡിന്റെ അംഗീകാരം വാങ്ങണം. നാമനിർദ്ദേശത്തിന് വകുപ്പില്ല. ഉപദേശക സമിതി ട്രഷറർ ദേവസ്വം ഉദ്യോഗസ്ഥരാകുമ്പോൾ സമിതികൾക്ക് സാമ്പത്തിക അച്ചടക്കമുണ്ടാകും. നിലവിൽ പല സമിതികളും വൻതുകകൾപോലും കൈകാര്യം ചെയ്യുന്നത് നിരുത്തരവാദപരമായാണ്. പള്ളുരുത്തി അഴകിയകാവ് ക്ഷേത്രസമിതി പത്തുവർഷം മുമ്പ് മരം വാങ്ങിയ വകയിൽ കൊടുക്കാനുള്ളത് കാൽകോടി രൂപയാണ്.

ക്ഷേത്ര പുനരുദ്ധാരണത്തിന്റെയും മറ്റും പേരുപറഞ്ഞ് സമിതികൾ വർഷങ്ങളോളം തുടരുന്നതും ഒഴിവാകും. രണ്ട് വർഷകാലയളവിന് ശേഷം ഇനി ഒരു വർഷത്തേക്ക് കൂടിയേ പരമാവധി ദീർഘിപ്പിക്കാൻ ബോർഡിന് അനുവാദമുള്ളൂ. ഭാരവാഹിത്വം വഹിച്ചവർ അടുത്ത കമ്മിറ്റിയിൽ പദവിയിൽ തുടരാനാകില്ല. രണ്ട്‌വട്ടത്തിലേറെ സമിതി അംഗത്വവും പാടില്ല. പ്രധാനപ്പെട്ട ഏഴ് ക്ഷേത്രങ്ങൾ ഒഴികെ മറ്റെല്ലായിട ത്തും 9 അംഗപരിധിവരുന്നതോടെ ജംബോസമിതികളും ഇല്ലാതാകും

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes