കോഴിക്കോട് : വിദ്യാർത്ഥികളും നാട്ടുകാരും അഭിനേതാക്കൾ, അദ്ധ്യാപകൻ സംവിധായകൻ, നിർമ്മാണം പഞ്ചായത്തും സ്കൂൾ എൻ.എസ്. എസ് യൂണിറ്റും. പുതിയ ചരിത്രവും നാടിനു അഭിമാനവും ആകുകയാണ് കലാലയ ചലച്ചിത്രം.
‘ഉപ്പ് ‘എന്നു നാമകരണം ചെയ്ത ചിത്രത്തിലെ ആദ്യ ഗാനം യൂ ട്യൂബിൽ റിലീസ് ആയി. “കാറ്റിനോളം ” എന്നാരംഭിക്കുന്ന ഗാനം ആലപിച്ചത് സംവിധായകൻ എം. എസ് ദിലീപ് ആണ്. ഹയർ സെക്കണ്ടറി ഐ. ടി അദ്ധ്യാപകൻ എന്നതിൽ ഉപരി സംഗീത സംവിധായകൻ, ഗായകൻ, ഗാനരചയിതാവ് എന്ന നിലയിൽ തിളങ്ങിയ പ്രതിഭയാണ് എം. എസ് ദിലീപ്.
ഗാന രചന സുനിൽ എസ് പുരം.
കോഴിക്കോട്,കൊയിലാണ്ടി, അരിക്കുളം പഞ്ചായത്തും കെ.പി. എം. എസ്.എം. എച്. എസ്. സ്കൂൾ എൻ. എസ്. എസ് യൂണിറ്റും സംയുക്തമായി നിർമ്മാണം നിർവഹിച്ച ചിത്രമാണിത്. വിദ്യാർത്ഥി സമൂഹം അഭിനയിച്ചും പിന്നണിയിലും മുൻ നിരയിലുമായി പുതിയ ചരിത്രം രചിച്ചപ്പോൾ നാടും പഞ്ചായത്ത് ഭരണ സമിതിയും കൂടെ നിന്നുകൊണ്ട് ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു.