കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിനിടെ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ഈശ്വർ മാൽപെയുടെ പരിശോധനയിലാണ് മരങ്ങൾ കണ്ടെത്തിയത്. ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് എംഎൽഎ .ഡ്രഡ്ജർ എത്തിക്കാൻ പാലങ്ങളുടെ നീളം പരിശോധിച്ചെന്ന് സതീഷ് കൃഷ്ണ സെയിൽ പറർഞ്ഞു. ഗംഗാവലിയിൽ തിരച്ചിൽ തുടരുകയാണ്. ഈശ്വർ മാൽപെയുടെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയിൽ പരിശോധന നടത്തുന്നത്. ഈശ്വർ മാൽപെ ആറ് ഡൈവുകൾ നടത്തിയിരുന്നു. മൺകൂനയിലെ വലിയ കല്ലിലും ബോട്ടിലും കയർ കെട്ടിയാണ് മുങ്ങുന്നത്. മുളയിലാണ് വള്ളം നിയന്ത്രിച്ച് നിർത്തിയിരിക്കുന്നത്