മോഷ്ടിക്കാൻ കയറിയ കള്ളൻ ഒന്നും കിട്ടാതെ വന്ന നിരാശയിൽ 20 രൂപ കടയുടമക്ക് നൽകി സ്ഥലം വിട്ടു. ഹൈദരാബാദിലെ റസ്റ്റാറന്റിലാണ് കള്ളൻ കയറിയത്. ഒന്നും കിട്ടാതെ വന്നപ്പോൾ റസ്റ്റാറന്റിൽ നിന്ന് ഒരു കുപ്പി വെള്ളമെടുത്ത് അതിന്റെ വിലയായ 20 രൂപ മേശയിലേക്കിട്ട് മടങ്ങുകയായിരുന്നു.സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുഖം മറച്ചാണ് കള്ളൻ കടയിലെത്തിയത്. കട മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഒന്നും കിട്ടിയില്ല. നിരാശനായ ഇയാൾ സി.സി.ടി.വിയെ നോക്കി കൈകൂപ്പുകയും ചെയ്തു. അതിനു ശേഷം കടയിലെ ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളമെടുത്ത് പേഴ്സിൽ നിന്ന് 20 രൂപ രൂപയും മേശയിലേക്ക് വലിച്ചെറിഞ്ഞ് മടങ്ങിപ്പോയി.