തയ്വാൻ: തയ്വാനില് ഉണ്ടായ ഗേമി ചുഴലിക്കാറ്റില്‍ പെട്ട് എട്ടുപേർക്ക് ജീവൻ നഷ്ടമായി . 866 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എട്ടുവർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഗേമി. ഇത് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കവോഹ്സിയുങ് നഗരത്തിലലെ പലഭാഗങ്ങളിലും നാശനഷ്ടമുണ്ടാക്കി.
അതേസമയം എണ്ണക്കപ്പലും ചരക്കുകപ്പലും മുങ്ങി പോയി. തയ്വാനിലും ഫിലിപ്പൈൻസിലും ഗേമി ചുഴലിക്കാറ്റ് കര തൊടുന്നതിന് മുൻപു തന്നെ കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. അതില്‍ പെട്ട് രണ്ടു ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി മുടങ്ങുകയും ചൈന തയ്വാനിലേക്കുള്ള നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.