കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ വാഹനാപകടത്തിൽ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്.അമിതവേഗത്തിനും അലക്ഷ്യമായി വാഹനമോടിച്ചതിനുമാണ് കേസെടുത്തത്.
കൊച്ചി എം.ജി റോഡിൽ വച്ച് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. നടന്മാർക്ക് മൂവർക്കും നേരിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തു. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. ബ്രൊമാൻസ് എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം.