കണ്ണൂർ: നീറ്റ് യുജി റാങ്ക് പട്ടിക പുതുക്കിയപ്പോള്‍ ഒന്നാം റാങ്കുമായി കണ്ണൂർ സ്വദേശി ശ്രീനന്ദ് ശർമിള്‍. 720 ല്‍ 720 മാർക്കാണ് ശ്രീനന്ദിന് ലഭിച്ചത്. ശ്രീനന്ദിന്റെ ചരിത്ര നേട്ടത്തിന് ഉപഹാരമായി പാല ബ്രില്യന്റ് സ്റ്റഡി സെന്റർ ഒരു കോടി രൂപ നൽകി.
കണ്ണൂർ പൊടിക്കുണ്ട് രാമതെരു റോഡില്‍ ‘നന്ദന’ത്തില്‍ ഡോ. ഷർമ്മിള്‍ ഗോപാല്‍ – ഡോ. പി ജി പ്രിയ ദമ്ബതികളുടെ മകനാണ്. കോട്ടയം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശ്രീനന്ദിന് ന്യൂഡല്‍ഹി എയിംസില്‍ മെഡിസിനു ചേരാനാണ് ആഗ്രഹം. പാലയിലെ ബ്രില്യന്റ് സ്റ്റഡി സെന്ററിലായിരുന്നു പരിശീലനം. കണ്ണൂർ ആസ്റ്റർ മിംസിലെ നേത്രരോഗ വിദഗ്‌ധനനാണ് അച്ഛൻ ഷർമ്മിള്‍ ഗോപാല്‍. തലശേരി ഗവ. ജനറല്‍ ആശുപത്രിയിലെ ഡോക്ടറാണ് പ്രിയ.
കണ്ണൂരിന്റെ ചരിത്രത്തിൽ ആദ്യമായാണ് നീറ്റ് അഖിലേന്ത്യാ പരീക്ഷയിൽ ഒരു വിദ്യാർത്ഥി ഒന്നാം റാങ്കെന്ന അപൂർവ്വ നേട്ടം കരസ്ഥമാക്കുന്നത്.