മുട്ടം: മഴക്കാലത്ത് പോലും കുടിവെള്ളം ലഭിക്കാതെ പ്രതിസന്ധി നേരിടുകയാണ് മുട്ടം പ്രദേശവാസികൾ. അമ്പാട്ട് കോളനി, മാത്തപ്പാറ കോളനി, മുട്ടം ടൗൺ എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം. പൈപ്പിലെ ചോർച്ചയും വാൽവ് തകരാറുമാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണം. മുട്ടം ആയുർവേദ ആശുപത്രിക്ക് സമീപത്തെ വാൽവ് തകർന്ന് ചോർച്ച തുടങ്ങിയിട്ട് മാസങ്ങളായിട്ടും വാൽവ് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. വാൽവ് തകരാർ മൂലം മുട്ടം കോടതി, ടൗൺ, മാത്തപ്പാറ മേഖലകളിലേക്ക് പൈപ്പ് തുറക്കുമ്പോൾ തുടങ്ങനാട് മേഖലകളിലേക്കും വെള്ളം ഒഴുകുകയാണ്. ഇത് കാരണം ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തുന്നില്ല.
മുട്ടം പെട്രോൾ പമ്പിന് സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. ചോർച്ച ആരംഭിച്ച് മാസങ്ങൾ ആയെങ്കിലും പരിഹാരമുബഡായിട്ടില്ല. അടിയന്തിരമായി വാൽവും ചോർച്ചയും മാറ്റി കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു