സംസ്ഥാനത്തെ ആകമാനം കണ്ണീർക്കടലിലാഴ്ത്തിയ കുമരകം ബോട്ട് ദുരന്തത്തിൻ്റെ 22-ാംവർഷികം ഇന്ന് .
2002 ജൂലൈ 27 നാണ് വേമ്പനാട്ടുകായലിൽ 29 മനുഷ്യ ജീവനുകൾ മുങ്ങി മരിച്ചത്.
മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്നും രാവിലെ 5.45 കുമരകത്തേക്ക് പുറപ്പെട്ട സർക്കാർ ബോട്ട് രാവിലെ 6:10 ന് കുമരകത്തെത്താൻ കേവലം ഒരു കിലോമീറ്റർ മാത്രം ശേഷിക്കെ അടിത്തട്ടിലൂടെ വെള്ളം കയറി വേമ്പനാട്ട് കായലിൽ മുങ്ങി താഴുകയായിരുന്നു.
ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ പി എസ് സി പരിക്ഷ എഴുതാൻ കോട്ടയത്തേക്ക് പോകാനുള്ള ഉദ്യോഗാർഥികൾ ആയിരുന്നു ബോട്ടിൽ അധികവും. അതോടൊപ്പം തന്നെ സ്ഥിരം യാത്രക്കരായ മത്സ്യ കച്ചവടക്കാരും ധാരാളമായി ബോട്ടിൽ ഉണ്ടായിരുന്നു.
എണ്ണത്തിലധികം ആളുകൾ കയറിയതോടെ, അത് താങ്ങാനുള്ള ശേഷി തടി കൊണ്ട് നിർമ്മിച്ച കാലപ്പഴക്കം ചെന്ന ബോട്ടിന് ഇല്ലാതിരുന്നതാണ് അപകടകാരണം. ബോട്ടിന്റ പലക ഇളകിയാണ് വെള്ളം കയറിയത്.
വർഷങ്ങൾ 22 പിന്നിട്ടിട്ടും കുമരകം സ്വദേശികളുടെ മനസ്സിൽ ഒരു തീരാ ദുഖമായി അവശേഷിക്കുകയാണ് ഈ ബോട്ട് അപകടം.