ഇടുക്കി കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിന്റെ ഭാര്യ ആര്യ മോളാ(24)ണ് മരിച്ചത്.
മകന് ആരോമല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കുടുംബ പ്രശ്നത്തെത്തുടര്‍ന്നാണ് യുവതി മകനുമായി ജീവനൊടുക്കന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാര്‍ തൂക്കുപാലത്തെ ആശുപത്രിയില്‍ അമ്മയേയും മകനെയും എത്തിക്കുകയായിരുന്നു. എന്നാല്‍, യുവതിയെ രക്ഷിക്കാനായില്ല.
നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.