കർണ്ണാടകയിലെ ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 12ാം ദിനത്തിൽ. ഇന്ന് രക്ഷാ ദൗത്യത്തിൻ്റെ ഭാഗമായി ഫ്ലോട്ടിങ്ങ് പെന്റൂണുകൾ എത്തിക്കും.നദിയിൽ പൊങ്ങിനിൽക്കുന്ന 10 ടൺ ഭാരം താങ്ങാൻ ശേഷിയുള്ള പെന്റൂണുകളാണ് എത്തിക്കുന്നത്.നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഒരുങ്ങിയിട്ടില്ല.വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്.
അതേസമയം മന്ത്രിമാരാരായ പി എ മുഹമ്മദ് റിയാസ്,എ കെ ശശീന്ദ്രൻ എന്നിവർ ഷിരൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.