പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും നിലവിലെ ജലനിരപ്പ് റൂൾകർവിനേക്കാൾ കൂടുതൽ ആയതിനാലും അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് അറിയിച്ച് ജില്ലാ കലക്ടർ .ശനിയാഴ്ച രാവിലെ ഏഴിന് പീച്ചി ഡാമിന്റെ റിവർ സ്ലുയിസ് തുറന്ന് പരമാവധി 0.5 മില്ലി മീറ്റർ ക്യൂബിക് ജലം കെ.എസ്.ഇ.ബിക്ക് വൈദ്യുതി ഉൽപാദനത്തിന് നൽകാനും തുടർന്ന് ജലം പുഴയിലേക്ക് ഒഴുക്കിവിടാനുമാണ് തീരുമാനം. 77.54 മീറ്ററാണ് നിലവിലെ ജലനിരപ്പ്.
പുഴയിലേക്ക് അധികജലം ഒഴുക്കുന്നതുമൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു