ന്യൂഡല്‍ഹി: കുട്ടികളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കാൻ എൻ.പി.എസ്. വാത്സല്യ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ രക്ഷാകർത്താകള്ക്ക് എൻ.പി.എസ്. വാത്സല്യ പദ്ധതിയിലേക്ക് നിക്ഷേപിക്കാവുന്നതാണെന്ന് ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു. ഈ പദ്ധതി സാധാരണ പെൻഷൻ സ്കീമിലേക്ക് മാറ്റാൻ സാധിക്കുന്ന തരത്തിലാണ് ഒരുക്കുവാൻ പോകുന്നത്.
‘വളരെ സുതാര്യമായ പദ്ധതിയാണ് ഇത്. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കോ രക്ഷാകർത്താക്കള്‍ക്കോ എൻപിഎസ് വാത്സല്യ യോജന അക്കൗണ്ട് തുടങ്ങി ഇതിലേക്ക് സംഭാവന ചെയ്യാം. പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ഇത് നോണ്‍ എൻ.പി.എസ്. പ്ലാനിലേക്ക് മാറും’- നിർമല സീതാരാമൻ പറഞ്ഞു.