Skip to content

  • Home
  • About
  • About Trivandrum
  • Contact

മൂന്ന് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല

Editor, July 24, 2024

ന്യൂ ഡെൽഹി :രാജ്യത്തെ ആദായ നികുതി സ്ലാബുകൾ പരിഷ്‌കരിച്ചു. മൂന്ന് ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000ത്തിൽ നിന്ന് 75,000 ആക്കി. മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയില്ല. മൂന്ന് മുതൽ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അഞ്ച് ശതമാനമായിരിക്കും നികുതി

allianz-education-kottarakkara

ഏഴ് മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി ഏർപ്പെടുത്തി. 10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതിയും 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളിൽ വരുമാനം ഉള്ളവർക്ക് 30 ശതമാനം നികുതിയും ഏർപ്പെടുത്തി

വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് ടാക്‌സ് 35 ശതമാനമാക്കി കുറച്ചു. എല്ലാ വിഭാഗം നിക്ഷേപകർക്കുമുള്ള ഏഞ്ചൽ ടാക്‌സ് നിർത്തലാക്കും. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല. ജി എസ് ടി നികുതി ഘടന കൂടുതൽ ലളിതമാക്കാൻ ശ്രമിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes