ന്യൂഡെല്‍ഹി.നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കണമെന്നും വേണ്ടെന്നും ആവശ്യപ്പെടുന്ന ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും അന്തിമവാദം തുടരും. ചോദ്യച്ചോർച്ച ആരോപണത്തെത്തുടർന്ന് വിവാദത്തിലായ സാഹചര്യത്തിൽ പുനപരീക്ഷ വേണോ എന്നതിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കാനാണ് സാധ്യത . വിഷയത്തിൽ ഫിസിക്സ് ചോദ്യപേപ്പറുമായി ബന്ധപ്പെട്ട ഐഐടി ഡൽഹിയുടെ റിപ്പോർട്ട് കോടതി ഇന്ന് വിളിച്ചു വരുത്തിയിട്ടുണ്ട്.
സുപ്രീംകോടതി ആവശ്യപ്പെട്ടപ്രകാരം, ഓരോ കേന്ദ്രത്തിലെയും മാർക്കുകൾ എൻ.ടി.എ.തരംതിരിച്ചിരുന്നു .
പ്രസിദ്ധീകരിച്ച മാർക്കുകൾ പുറത്തുവിട്ടതിൽനിന്ന് വ്യാപകക്രമക്കേടിന്റെ സൂചനകളില്ല. അങ്ങനെയെങ്കിൽ പരീക്ഷ റദ്ദാക്കാതെയുള്ള തുടർനടപടികൾക്കായിരിക്കും കോടതി ഊന്നൽനൽകുക. ചോദ്യപ്പേപ്പർ ചോർന്നുവെന്നതിൽ സംശയമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. അതേസമയം, ക്രമക്കേട് വ്യാപകമല്ലെങ്കിൽ പരീക്ഷ റദ്ദാക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട് . പരീക്ഷയുടെ വിശുദ്ധി നഷ്ടപ്പെട്ടെങ്കിൽ മാത്രമേ വീണ്ടും നടത്താൻ ഉത്തരവിടൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.