കോട്ടയം. അക്രമികള്‍ പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്.കോട്ടയത്ത് പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം ചെയ്സ് ചെയ്തു പിടിച്ചു. പനയ്ക്കപ്പാലത്ത് വെച്ച് ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. പോലീസ് വാഹനം ഇടിച്ചുമാറ്റി രക്ഷപെടാൻ ശ്രമിച്ച കാറാണ് ചെയ്സ് ചെയ്തു പിടിച്ചത്. നിരവധി കേസുകളിലെ പ്രതികളായവരാണ് രക്ഷപെടാൻ ശ്രമിച്ചത്.പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജ് (39), ഈരാറ്റുപേട്ട നടക്കൽ പൊന്തനാല്‍പറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് യാക്കൂബ് (33), പുലിയന്നൂർ തെക്കുംമുറി ഭാഗത്ത് തെക്കേതിൽ വീട്ടിൽ അഭിലാഷ് രാജു (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.ലഹരിക്കെതിരെ നടത്തിയ പ്രത്യേക പരിശോധനയ്ക്കിടയിലാണ് സംഭവം ഉണ്ടായത്.ക്രിമിനൽ സംഘത്തിന്റെ കാറിലേക്കു ജീപ്പ് ഇടിപ്പിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. പോലീസ് വാഹനങ്ങള്‍ക്ക് സാരമായ കേടുപാട് സംഭവിക്കുകയും, പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു