പാലക്കാട്.യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കം; വടക്കഞ്ചേരിയിൽ പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി. വടക്കഞ്ചേരി മേഖലയില്‍ മംഗലംഡാം, ചെറുകുന്നം, എരുക്കും ചിറ പള്ളികളാണ് പിടിച്ചെടുക്കുക. പള്ളി പിടിച്ചെടുക്കുമെന്ന് വിവരത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾ അതിരാവിലെ തന്നെ പള്ളിയിൽ എത്തിയിരുന്നു
എരുക്കുംചിറ പളളിക്ക് മുന്നില്‍ പളളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം പോലീസ് അകമ്പടിയോടെ എത്തി. നിലവിൽ
പളളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ്ഹൈക്കോടതിവിധി. കഴിഞ്ഞ മാസവും പോലീസ് സംരക്ഷണയിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ തിരിച്ചുപിടിക്കാൻ എത്തിയിരുന്നു. എന്നാൽ വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പോലീസ് പിന്മാറുകയായിരുന്നു