നടുവണ്ണൂർ: നടുവണ്ണൂരിലെ മുൻ സിപിഐ എം നേതാവും കെ കെ രമ എം എൽ എയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ കെ മാധവൻ (87) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു ചൊവ്വ പുലർച്ചെ 4 മണിക്ക് വീട്ടിലായിരുന്നു അന്ത്യം. നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റും സിപിഐ എം ബാലുശേരി ഏരിയാസെക്രട്ടറിയായും ജില്ലാ കൗൺസിൽ അംഗമായും, ദേശാഭിമാനി ഏരിയാ ലേഖകനായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ദാക്ഷായണി.
രമയെ കൂടാതെ പ്രേമ, തങ്കം, സുരേഷ് (എൽ.ഐ.സി ഏജൻ്റ് പേരാമ്പ്ര) എന്നിവർ മക്കളാണ്. മരുമക്കൾ: ജ്യോതിബാബു കോഴിക്കോട് (എൻടിപിസി റിട്ട), സുധാകരൻ മൂടാടി (റിട്ട (ഖാദി ബോർഡ്) പരേതനായ ടി പി ചന്ദ്രശേഖരൻ (ഒഞ്ചിയം), നിമിഷ ചാലിക്കര ( വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട് ) സഹോദരങ്ങൾ: കെ കെ കുഞ്ഞികൃഷ്ണൻ, കെ കെ ഗംഗാധരൻ (റിട്ട.ഐ.സി.ഡി. എസ് ) കെ.കെ ബാലൻ (റിട്ട.കേരളാ ബാങ്ക്).
ശവസംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.