മലപ്പുറം: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും. ഐസിഎംആറിലെ നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. 14-കാരന് നിപ സ്ഥിരീകരിച്ചതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരും.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കല്‍ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തും. ഇതോടെ സ്രവ പരിശോധന ഇവിടെ വച്ച് തന്നെ നടത്താനാകും. രാവിലെ ഒൻപത് മണിയോടെ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ മലപ്പുറം കലക്ട്രേറ്റില്‍ അവലോകന യോഗം ചേരും. 330 പേരാണ് നിലവില്‍ സമ്ബർക്ക പട്ടികയിലുളളത്.
ഇവരില്‍ 101 പേർ ഹൈറിസ്കിലാണുള്ളത്. ഇവരുടെ സ്രവം പരിശോധനക്ക് അയക്കും. മൃഗസംരക്ഷണ വകുപ്പ് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കും. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലെ നിയന്ത്രണം തുടരും.