കഴിഞ്ഞ ദിവസം നെടുമങ്ങാട്
അരുവിക്കര ഇരുമ്പ ക്ഷേത്രത്തിന് സമീപത്തെ കടവിലാണ് കാണാതായത്. പത്താം കല്ല് വിഐപി കൈതവനത്തിൽ കൃഷ്ണൻ നായരെ(85)യാണ് കാണാതായത്. ക്ഷേത്രത്തിൽ പോകാനായി കഴിഞ്ഞ ദിവസം രാവിലെ കുളിക്കാൻ ഇറങ്ങിയതാണ് എന്നാണ് പ്രാഥമിക നിഗമനം.
അമ്പലത്തിൽ പോകാനായി
രാവിലെ വീട്ടിൽ നിന്ന് കാറിൽ സ്വന്തമായി ഓടിച്ച് പോകുകയായിരുന്നു.
കാറിനകത്ത് പുഷ്പങ്ങളും ഉണ്ടായിരുന്നു.
കടവിന് സമീപത്തെ പടിക്കെട്ടിൽ തലയിൽ പുരട്ടുവാൻ ഡൈ മിക്സ് ചെയ്തു വച്ചിരിന്നു.
ഉച്ചവരെ ആയിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ വന്നു നോക്കിയപ്പോൾ കടവിന് സമീപത്ത് കാർ പാർക്ക് ചെയ്യ്തതായി കാണുന്നത് . തുടർന്ന് അരുവിക്കര പൊലീസിനെ വിവരമറിയിക്കുകയായിരുന്നു . ഫയർഫോഴ്സും സ്കൂബാ ടീമും സ്ഥലത്തെത്തി കൃഷ്ണൻ നായർക്കായി തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീണ്ടും ഇന്ന് രാവിലെ മുതൽ തിരച്ചില്‍ വീണ്ടും പുനരാരംഭിച്ചു