തരൂർ: ഗായത്രി പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കിൽ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. തരൂര്‍ ചേലക്കാട്കുന്നില് അമ്മ വീട്ടില്‍ വിരുന്നിന് വന്ന ചിറ്റൂര്‍ ആലംകടവ് നരണിയില്‍ ശശിയുടെ മകനാണ് ഷിബില്‍(18) ആണ് ഒഴുക്കിൽ പെട്ടത്.
അലത്തൂര് MITCയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ആലത്തൂര്‍ അഗ്നിരക്ഷാസേനയും
സ്കൂബ പാലക്കാട് സേനയും കേന്ദ്ര ദുരന്ത നിവാരണ സേനയും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ആലത്തൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.