മലപ്പുറം: മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ രോഗലക്ഷണങ്ങള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗലക്ഷണം മലപ്പുറം സ്വദേശിയായ 68 കാരന്. മരിച്ച കുട്ടിയുമായി സമ്പര്‍ക്കമില്ല. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റര്‍ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. സാംപിൾ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചു.
246പേരാണ് 14 കാരന്റെ സമ്പര്‍ക്ക പട്ടികയിലുളളത്. അവരില്‍ 63 പേര് ഹൈറിസ്കിലാണുള്ളത്. അതേ സമയം നിപ്പ ബാധിച്ച് മരിച്ച 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേര് രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു.
നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ കബറടക്കം മലപ്പുറത്ത് വച്ച് നടക്കും. ജില്ലാ കലക്ടർ കുട്ടിയുടെ മാതാപിതാക്കളുമായി നടത്തിയ ചർച്ചയിലാണ് സംസ്കാരം മലപ്പുറത്ത് വച്ച് നടത്താൻ തീരുമാനിച്ചത്. നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.