കോഴിക്കോട് .അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 14 വയസ്സുകാരൻ ഇന്ന് ആശുപത്രി വിടും. പോണ്ടിച്ചേരി ലാബിലേക്കയച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ഇന്ന് ഡിസ്ചാർജ് ആകുന്നത്.
കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസ്സുകാരന്റെ ആരോഗ്യനിലയാണ് പൂർണ്ണ തോതിൽ തിരിച്ചുകിട്ടിയത്. നെഗ്ളിരിയ ഫൗളറി പിസിആർ പൊസിറ്റീവായ കേസുകളിൽ ആരോഗ്യനില വീണ്ടെടുക്കുന്നത് അത്യപൂർവ്വമാണെന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസീവ് കൈയർ വിഭാഗം മേധാവി ഡോ. അബ്ദുൽ റഊഫ് പറഞ്ഞു. രോഗലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്. പോണ്ടിച്ചേരിയിലേക്ക് അയച്ച സാമ്പിളിൻ്റെ പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കും.