വീട്ടിലെ താമസക്കാരൻ ആയ പ്രമോദ് (35) ഇയാളുടെ പെൺസുഹൃത്ത് റീജ 45 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ മുറിയിൽ കട്ടിലിൽ കഴുത്തിൽ മുറിവേറ്റ നിലയിലും പ്രമോദിനെ തൂങ്ങിമരിച്ച നിലയിലും ആണ് കണ്ടെത്തിയിട്ടുള്ളത്.
റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തതാകാം എന്നതാണ് പ്രാഥമിക നിഗമനം.
കൂലിപ്പണിക്കാരനാണ് പ്രമോദ്,
കളക്ഷൻ ഏജന്റായി ജോലി നോക്കി വരികയായിരുന്നു റീജ,
ഭർത്താവ് ഉപേക്ഷിച്ച ശേഷം പ്രമോദുമായി സൗഹൃദത്തിൽ ആയി ഇവിടെ വന്നു പോകുന്നുണ്ടായിരുന്നു.
റീജയും കുരുതാംകോട് സ്വദേശിനി ആണ്. രണ്ടു മക്കൾ റീജക്ക് ഉണ്ട്.
ശ്രീജിയെ കാണാനില്ല എന്ന പരാതി കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു ഇതൻറെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുരുതംകോട് തന്നെയാണ് ടവർ ലൊക്കേഷൻ എന്ന് മനസ്സിലാക്കി നടത്തിയ തെരച്ചിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് വീട് സീൽ ചെയ്തിട്ടുണ്ട് .
ശനിയാഴ്ച ഫോറൻസിക് സംഘം എത്തിയശേഷം ആയിരിക്കും തുടർ നടപടികൾ സ്വീകരിക്കുക