തിരുവനന്തപുരം. ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് ശുപാർശ നൽകിയ കത്ത് ചോർന്നതിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.
മാധ്യമങ്ങൾക്ക് കത്ത് ചോർന്നത് എങ്ങനെയെന്ന് ജയിൽ വകുപ്പിനെയും പൊലീസും അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവ്
ഹൈക്കോടതി വിധി മറികടന്ന് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സജിത്ത് തുടങ്ങിയവർക്ക് ശിക്ഷയിളവ് നൽകാനുള്ള ശുപാർശ ചോർന്നതിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.സർക്കാരിൽ നൽകിയ
ശുപാർശ കത്ത് മാധ്യമങ്ങൾക്ക് ചോർന്നത് എങ്ങയെന്നാണ് പരിശോധിക്കുക. അതീവ രഹസ്യമായി തയ്യാറാക്കി ജയിൽ വകുപ്പ് സർക്കാരിൽ നൽകിയ പട്ടിക ചോർന്നതിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജയിൽ വകുപ്പിനെയും പൊലീസും അന്വേഷിക്കും. ജയിൽ വകുപ്പുമായി ബന്ധപ്പെട്ട വീഴ്ചകൾ ജയിൽ വകുപ്പ് ഡി ഐ ജിയും പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വീഴ്ചകൾ കണ്ണൂർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസും അന്വേഷിക്കും . ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു