ഒറ്റൂർ പേരെറ്റിന് സമീപം നേടിയവിളയിൽ ശിശുപാലന്റെ വീട്ടിലാണ് മോഷണം നടന്നത്….
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി രാത്രിയിലാണ് മോഷണം നടന്നത്……
രാത്രി 8 30 ഓടുകൂടി ശിശുപാലനും കുടുംബവും ആറ്റിങ്ങൽ താമസിക്കുന്ന മകൻറെ വീട്ടിൽ പോയി 10 30 ഓടുകൂടി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്……
വീടിൻറെ പിൻവാതിൽ പിക്കാസ് ഉപയോഗിച്ച് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ശിശുപാലന്റെ മകൾ നവീ നയുടെ മുറിയിലെ രണ്ട് അലമാരകൾ തകർത്ത് രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്നു 52 ഓളം പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്…..
ഉടൻതന്നെ വീട്ടുകാർ കല്ലമ്പലം പോലീസിൽ വിവരമറിയിക്കുകയും സ്ഥലത്ത് എത്തിയ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ തെളിവുകൾ ഒന്നും ലഭിച്ചില്ല…..
തുടർന്ന് വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്കോഡിന്റെയും സഹായത്തോടുകൂടി ശാസ്ത്രീയ തെളിവുകൾ ശേഖരിച് കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചു.