കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ-മോഡൽ കരിയർസെൻററിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 20-ന്, രാവിലെ 10 മുതൽ പത്താം ക്ലാസ്, പ്ലസ്‌ടു, ബിരുദം, ബിടെക് (കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ്) ബി.എസ്സി. കംപ്യൂട്ടർ സയൻസ്, എം. ബി.എ., എം.കോം., ബി.ഫാം., ഡി.ഫാം., മൂന്നുവർഷ ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ 250 ഒഴിവിലേക്ക് കുസാറ്റ് മോഡൽ കരിയർ സെൻററിൽവെച്ച് അഭിമുഖം നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര്, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത എന്നിവസഹിതം ugbkchi.emp@gmail.com എന്ന വിലാസത്തിലേക്കയച്ച് രജിസ്റ്റർചെയ്യണം. വിവരങ്ങൾക്ക്: 0484-2576756.