തിരുവനന്തപുരം: പനിയും പകർച്ചവ്യാധിയും പടരുന്നതിനിടെ സംസ്ഥാനത്ത് ഒരാൾക്കു കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ ഭർത്താവിനാണ് രോഗബാധ സ്ഥിരീകരിച്ചത്.
കോളറ വ്യാപനമുണ്ടായ നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ ഹോസ്റ്റലുമായി നേരിട്ടു ബന്ധമില്ലാത്ത യുവാവിനാണു പുതുതായി കോളറ ബാധിച്ചത്. ശ്രീകാരുണ്യ ഹോസ്റ്റലിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. അതേസമയം നെയ്യാറ്റിൻകരയിലെ രോഗബാധയുടെ ഉറവിടം വാട്ടർ ടാങ്കെന്ന് കണ്ടെത്തൽ. കോളറയുടെ അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല.