നിവേദ്യം എന്ന മലയാള സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയതാണ് നടി ഭാമ. മലയാളസിനിമയ്ക്ക് ലോഹിതാദാസ് കൊടുത്ത നിവേദ്യം എന്നാണ് ഭാമയെക്കുറിച്ച് സിനിമ പ്രേമികൾ പറയുക. രേഖിത കുറുപ്പ് എന്നാണ് ഭാമയുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയശേഷമാണു ഭാമ ആയി താരം മാറുന്നത്. നാടൻ ലുക്ക് കൊണ്ടും ഗ്രാമീണത തുളുമ്പുന്ന സംസാരം കൊണ്ടും ഭാമ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇടം കണ്ടെത്തിയത് വളരെ പെട്ടെന്നാണ്.
പിന്നീട് മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ തന്നെ ഭാമ സമ്മാനിച്ചു. സിനിമയിലേക്ക് കടന്നുവന്നതിനു പിന്നാലെ കൈ നിറയെ അവസരങ്ങളും താരത്തെ തേടിയെത്തി. പിന്നീട് സിനിമയിൽ തിളങ്ങി നിൽക്കവേ അഭിനയത്തിൽ നിന്നും ഇടവേള എടുത്തുകൊണ്ട് വിവാഹജീവിതം. എന്നാൽ അടുത്തിടെയാണ് താൻ സിംഗിൾ മദർ ആണെന്ന കാര്യം തുറന്നുപറഞ്ഞുകൊണ്ട് താരം എത്തിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഭാമ കഴിഞ്ഞദിവസം പങ്കുവച്ച ഒരു സ്റ്റാറ്റസ് ആണ് ഏറെ ചർച്ച ആകുന്നത്.
വേണോ നമുക്ക് സ്ത്രീകൾക്ക് വിവാഹം. വേണ്ട ഒരു സ്ത്രീയും അവരുടെ പണം ആർക്കു നൽകിയും വിവാഹം ചയ്യരുത്. നാളെ അവർ നിങ്ങളെ ഉപേക്ഷിച്ചുപോയാൽ ധനം വാങ്ങി അവർ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ ജീവൻ എടുക്കാൻ സാധ്യതയുള്ള ഇടത്തുനിന്നും എത്രയും വേഗം പോരുക”, ഭാമ സ്റ്റാറ്റസ് പങ്കുവച്ചു. നിരവധി അഭിപ്രായങ്ങൾ ആണ് സ്റ്റാറ്റസ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
സിനിമയിലേക്ക് എത്തും മുൻപേ തന്നെ മാധ്യമരംഗത്ത് ഭാമ സജീവം ആയിരുന്നു. അവതരണത്തിനുപുറമെ ആലാപനത്തിലൂടെയൂം ഭാമ പ്രേക്ഷകരെ സമ്പാദിച്ചിരുന്നു. 2007 ൽ ആണ് നിവേദ്യം എന്ന ചിത്രത്തിൽ ഭാമ അഭിനയിക്കാൻ എത്തിയത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തിൽ അവസരം നൽകുകയും ആയിരുന്നു. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന ചിത്രമാണ്.
അരുൺ ജഗദീഷുമായുള്ള വിവാഹത്തോടെ അഭിനയമേഖലയിൽ നിന്നും താരം വിട്ടുനിന്നു. പിന്നീട് ഒരു മകളുടെ അമ്മയായി ആ സന്തോഷവും താരം പങ്കുവച്ചു. എന്നാൽ ഇടക്ക് എപ്പോഴോ തനിക്ക് സിനിമ മിസ് ചെയ്യുന്നുണ്ട് എന്ന് ഭാമ ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തു. പിന്നീട് സോഷ്യൽ മീഡിയയിൽ സജീവമായ താരം പോസ്റ്റ് പാർട്ടം ഡിപ്രഷനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം തുറന്നു പറഞ്ഞു.