നമ്മുടെ സൗരയൂഥത്തിനപ്പുറം സ്ഥിരീകരിച്ച മൊത്തം ഗ്രഹങ്ങളുടെ എണ്ണം 5,502 ആയി ഉയർത്തിക്കൊണ്ട് ആറ് പുതിയ ലോകങ്ങൾ കണ്ടെത്തിയതായി നാസ പ്രഖ്യാപിച്ചു.
സൂര്യനെക്കാള്‍ 40 മടങ്ങ് വലുപ്പമുള്ള ഭീമന്നക്ഷത്രത്തെ വലംവെക്കുന്ന എച്ച്.ഡി. 36384 ബി. എന്ന ഗ്രഹമാണ് അതിലൊന്ന്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ടി.ഒ.ഐ.-198ബി, ടി.ഒ.ഐ.-2095ബി, ടി.ഒ.ഐ.-2095സി, ടി.ഒ.ഐ.-4860ബി, എം.ഡബ്ല്യു.സി.-758സി എന്നിവയാണ് മറ്റുള്ളവ.
ഈ പുതിയ നാഴികക്കല്ല് പ്രപഞ്ചത്തെക്കുറിച്ചും ഭൂമിക്കും സൗരയൂഥത്തിനും അപ്പുറത്തുള്ള ജീവൻ്റെ സാധ്യതകളെ കുറിച്ചുമുള്ള നമ്മുടെ ഗ്രാഹ്യത്തിലെ ഗണ്യമായ പുരോഗതിയെ അടയാളപ്പെടുത്തുന്നു.