കൊച്ചി: ശക്തമായ കാറ്റും മഴയും തുടര്‍ന്ന് കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ളക്സ് ബോര്‍ഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടമുണ്ടായത്. ഇതോടെ ഈ റൂട്ടില്‍ ഗതാഗതം നിര്‍ത്തിവച്ചു. ഫ്ളക്സ് ബോര്‍ഡ് മാറ്റിയ ശേഷം മെട്രോ സര്‍വീസ് പുനരാരംഭിച്ചു.
ഇതിനു പിന്നാലെ ശക്തമായ കാറ്റിനെ തുടർന്ന് എറണാകുളം സൗത്ത് – കടവന്ത്ര മെട്രോ സ്റ്റേഷന് ഇടയിലുള്ള ട്രാക്കിലേക്ക് ടര്‍പ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു.