സുപ്രീം കോടതിയില്‍ പുതുതായി രണ്ട് ജഡ്ജിമാര്‍ക്ക് കൂടി നിയമനം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ്, ജസ്റ്റിസ് മഹാദേവന്‍ എന്നിവര്‍ക്കാണ് സുപ്രീം കോടതി ജഡ്ജിമാരായി കേന്ദ്രം നിയമനം നല്‍കിയത്.
.പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പാടില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. ഗവര്‍ണര്‍ ഒരു ഭരണഘടനാ അധികാരിയാണ്.
.മദ്യം ഹോം ഡെലിവറി നടത്താന്‍ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് എന്നീ കമ്പനികള്‍ ഒരുങ്ങുന്നു. കേരളമടക്കം 7 സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറിയില്‍ മദ്യം ഉള്‍പ്പെടുത്താന്‍ കമ്പനികള്‍ നീക്കം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
.ബിഹാറില്‍ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തലവന്റെ അച്ഛനെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട രണ്ട് പേരെയാണ് ബിഹാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
ചാന്ദിപുര വൈറസ് ബാധിച്ച് അഞ്ച് ദിവസത്തിനിടെ ഗുജറാത്തില്‍ എട്ട് കുട്ടികള്‍ മരിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 12 ആയിട്ടുണ്ട്. ചാന്ദിപുര വൈറസ് ഗുരുതരമായ എന്‍സെഫലൈറ്റിസിലേക്ക് നയിച്ചേക്കാം. കൊതുക്, ചെള്ള്, മണല്‍ ഈച്ചകള്‍ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്.
.നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ സി ബി ഐ പട്ന സ്വദേശി പങ്കജ് കുമാര്‍, ഹസാരിബാഗ് സ്വദേശി രാജു സിങ്ങ് എന്നിവരെ കൂടി അറസ്റ്റ് ചെയ്തു. ചോദ്യപേപ്പര്‍ എന്‍ ടി എയുടെ ട്രങ്ക് പെട്ടിയില്‍ നിന്നും മോഷ്ടിച്ച കേസിലാണ് ഇരുവരെയും സി ബി ഐ പിടികൂടിയത്. ഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രഞ്ജനെ ബിഹാറിലെ നളന്ദയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.