സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏട്ട് ജില്ലകളില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
.കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി.
.സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്.
. കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇന്നലെ മാത്രം ഒന്‍പത് പേര് മഴക്കെടുതിയില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യാത്രക്കാരി മരിച്ചു.
തിരുവനന്തപുരത്ത് പേരൂര്‍ക്കട വഴയിലയ്ക്ക് സമീപം കാറിന് മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
കാറിലുണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്ക് പരിക്കേറ്റു. തൊളിക്കോട് സ്വദേശിനി മോളി (42) ആണ് മരിച്ചത്.
.താമര ചിഹ്നത്തോടുള്ള അലര്‍ജി കേരളത്തിന് മാറിയെന്ന് കെ മുരളീധരന്. തൃശൂരില്‍ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ട്.
. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡിഷ്യല്‍ കമ്മീഷന് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. ജസ്റ്റിസ് ഹരിപ്രസാദ് തിരുവനന്തപുരത്ത് രാജ് ഭവനിലെത്തിയാകും റിപ്പോര്‍ട്ട് നല്‍കുക.
നടന് ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം.
.തിരുവനന്തപുരം കാട്ടാക്കടയില്‍ ജി സ്റ്റീഫന്‍ എം.എല്‍.എയുടെ കാറിന് വഴി കൊടുക്കാത്തതിന് എട്ടു മാസം ഗര്‍ഭിണിയായ യുവതിയടങ്ങുന്ന കുടുംബത്തെ ആക്രമിച്ചെന്ന പരാതിയില്‍ നാല് പേര് കീഴടങ്ങി. കല്യാണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിനീഷ്, നീതു ദമ്പതികളുടെ കാര്‍ തകര്‍ക്കുകയും മാല പൊട്ടിക്കുകയും ചെയ്തെന്നാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ആരോപിക്കുന്നത്.
.കണ്ണൂരിലെ ഇരിവേരി സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്. 2019ല്‍ അനുവദിച്ച ബിസിനസ് വായ്പകളിലാണ് ഇരിവേരി സഹകരണ ബാങ്കില്‍ ക്രമക്കേട് കണ്ടെത്തിയത്.