തിരുവില്വാമല: കനത്ത മഴയെ തുടർന്ന് ഗായത്രിപുഴയിൽ ജലനിരപ്പ് ക്രമാതീധമായി ഉയരുന്ന സാഹചര്യത്തിൽ ഗായത്രിപുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ജലനിരപ്പുയർന്ന സാഹചര്യത്തിൽ ചീരകുഴി ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. തരൂർ തിരുവില്വാമല പഴയന്നൂർ കൊണ്ടാഴി പഞ്ചായത്തുകളിൽ താമസിക്കുന്നവർക്കാണ് ജാഗ്രത നിർദേശം നൽകിയിട്ടുള്ളത്.
കോഴിക്കോട് : കനത്ത മഴയെ തുടർന്നു കോഴിക്കോട് ബാംഗ്ലൂർ ദേശീയപാതയില്‍ കല്ലൂർ മുത്തങ്ങയില്‍ വെള്ളം കയറി ഗതാഗത തടസ്സം.
ഇന്നലെ രാത്രിയോടെയാണ് ദേശീയപാതയില്‍ വെള്ളം കയറിയത്. കഴിഞ്ഞ വർഷങ്ങളിലും ഇവിടെ കനത്ത മഴ പെയ്യുന്ന ദിവസങ്ങളില്‍ ദേശീയപാതയില്‍ വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടായിരുന്നു. രാത്രി യാത്ര നിരോധനം നിലനില്‍ക്കുന്ന പാതയായതിനാല്‍ രാവിലെ കേരള കർണാടക അതിർത്തിയിലെ ഗേറ്റ് തുറക്കുമ്ബോള്‍ നിരവധി വാഹനങ്ങള്‍ ആണ് കേരളത്തിലേക്കും കർണാടകത്തിലേക്കും പോകാനായി കാത്തുനില്‍ക്കുന്നത്. ദേശീയപാതയില്‍ വെള്ളം കയറിയതിനാല്‍ രാവിലെ രൂക്ഷമായ ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്