തിരുവല്ല: തിരുവല്ലയിലെ മേപ്രാലിൽ പുല്ലു ചെത്താൻ പോയ 48കാരൻ പൊട്ടിവീണ വൈദ്യുത കമ്പനിയിൽ നിന്നും വൈദ്യുതാഘാതം ഏറ്റ് മരിച്ചു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. മേപ്രാൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിക്ക് സമീപം പൊട്ടി വീണു കിടന്ന വൈദ്യുത കമ്പിയിൽ നിന്നും ആണ് റെജിക്ക് വൈദ്യുതാഘാതം ഏറ്റത്.
രാവിലെ ആറുമണിക്ക് വള്ളത്തിൽ പുല്ലു ചെത്താൻ പോയ റെജി ഏറെനേരമായും വീട്ടിൽ മടങ്ങി എത്താതിരുന്ന തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ മൃതദേഹം കണ്ടെത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച് ശേഷം തിരുവല്ലയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.