[1:06 pm, 16/7/2024] Pr Dileep: പാലക്കാട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു
പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന് രഞ്ജിത് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍.
ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകന് രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്തെ ചുവര് ഇടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രാവിലെയാണ് നാട്ടുകാര്‍ അപകട വിവരം അറിഞ്ഞത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു.
[1:15 pm, 16/7/2024] Pr Dileep: മണ്ണിടിച്ചിൽ: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇന്ന് രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം- എൽടിടി നേത്രാവതി നാളെ രാവിലെ എട്ട് മണിക്കാണ് പുറപ്പെടുന്നത്.
നാളെ രാവിലെ പുറപ്പെടേണ്ട നേത്രാവതി റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച കൊച്ചുവേളിയിൽ നിന്നു യാത്ര തുടങ്ങേണ്ട ലോകമാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. 14ാം തീയതി പുറപ്പെട്ട അമൃത്സർ- കൊച്ചുവേളി എക്സ്പ്രസ് വഴിതിരിച്ചുവിട്ടു.
രത്നഗിരിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്.
16345 ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ– ലോണാവാല– ജോലാർപേട്ട– പാലക്കാട്– ഷൊർണൂർ വഴി സർവീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ് എന്നിവയും വഴി തിരിച്ചുവിട്ടിരുന്നു.
[1:16 pm, 16/7/2024] Pr Dileep: ചങ്ങരംകുളത്ത് സംസ്ഥാന പാതയിലേക്ക്കൂറ്റൻ മരം കടപുഴകി വീണു
മലപ്പുറം :ചങ്ങരംകുളത്ത് സംസ്ഥാന പാതയിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണു
കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷന് മുന്നില്‍ പുലര്‍ച്ചെ ആറരയോടെയാ
ണ് സംഭവം.
റോഡരികില്‍ മൃഗാശുപത്രി വളപ്പില്‍ നിന്നിരുന്ന കൂറ്റന്‍ പൂമരമാണ് കടപുഴകി വീണത്.
തിരക്കേറിയ പാതയില്‍ അപകട സമയത്ത് വാഹനങ്ങള്‍ വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
കുന്നംകുളത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്സും ചങ്ങരംകുളം പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാച്ചു.
[1:17 pm, 16/7/2024] Pr Dileep: മഴയും കാറ്റും വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം
മലപ്പുറം:
മട്ടന്നൂർ കോളാരിയിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു .
കോളാരി ഷഫീനാസ് മൽസിലിൽ കുഞ്ഞാമിന (51) ആണ് മരിച്ചത് .
ഇന്നലെ വൈകിട്ടായിരുന്നു അപകടം
തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മാവൂർ മേഖലയിൽ വ്യാപകമായി വെള്ളംകയറി ചാലിയാറിൻ്റെയും ചെറുപുഴയുടെയും തീരപ്രദേശങ്ങളിലാണ് വെള്ളം കയറിയത് ഇന്നലെ രാത്രി 10 മണിയോടെയാണ് വെള്ളം ശക്തമായ തോതിൽ ഇരച്ചെത്തിയത്.വെള്ളം കയറിയതിനെ തുടർന്ന് ഗ്രാമീണ റോഡുകളെല്ലാം വെള്ളത്തിനടിയിലായി.
മിക്കയിടങ്ങളിലും. ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.മാവൂർ കച്ചേരി കുന്നിൽ മൂന്ന് വീടുകളിൽ വെള്ളം കയറി ഈ ഭാഗത്ത് നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.വെള്ളം കയറിയ മൂന്നു വീടുകളിൽ ഒരു വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറി താമസിച്ചു മറ്റ് രണ്ട് വീട്ടുകാരും ഒഴിയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് ആലത്തൂർ പത്തനാപുരത്തെ താൽകാലിക നടപ്പാലം പൂർണമായി നിലം പൊത്തി.
നേരത്തെ ജൂൺ 26 ന് പാലത്തിൻ്റെ ഒരു വശം തകർന്ന് വീണിരുന്നു
പത്തനാപുരം സ്വദേശികൾക്ക് ഗായത്രിപുഴ കടക്കാൻ ആകെയുണ്ടായിരുന്ന നടപ്പാലമാണ് തകർന്ന് വീണത്
ഇതോടെ പ്രദേശത്തെ 1500 കുടുംബങ്ങൾ ഭാഗികമായി ഒറ്റപ്പെട്ടു.
പാലക്കാട് കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകർന്ന് രണ്ടുപേർക്ക് പരിക്ക്.
കണ്ണമ്പ്ര കൊട്ടേക്കാട് സുലോചന , മകൻ രഞ്ജിത്ത് എന്നിവരാണ് അപകടത്തിൽ പെട്ടത് .
ഇടിഞ്ഞുവീണ ചുമരനടിയിൽ രണ്ടുപേരും അകപ്പെടുകയായിരുന്നു.
ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കനത്ത കാറ്റിലും മഴയിലും തളിക്കുളം നമ്പിക്കടവിൽ തെങ്ങ് വീണ് വീട് തകർന്ന്
മൂന്ന് പേർക്ക് പരിക്കേറ്റു.
തളിക്കുളം നമ്പികടവ് വലിയകത്ത് ആലിമുഹമ്മദിന്റെ വീടിന്റെ മുകളിലേക്കാണ് തെങ്ങ് വീണത്
ക്തമായ കാറ്റിൽ തെങ്ങിന്റെ കട ഭാഗം ഒടിഞ്ഞ് വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.
ആലിമുഹമ്മദിന്റെ ഭാര്യ നഫീസ (74), മകൻ ഷക്കീർ( 46 ), മരുമകൾ റജുല (43) എന്നിവർക്കാണ് വീടിന്റ ഓട് തകർന്ന് വീണ് പരിക്ക് പറ്റിയത്.
ഇവർ ചികിത്സ തേടി.
ആരുടെയും പരിക്ക് ഗുരുതരമല്ല
[1:17 pm, 16/7/2024] Pr Dileep: മഴ കനക്കും, സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളില്‍ മാറ്റം.
തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മാവൂർ മേഖലയിൽ വ്യാപകമായി വെള്ളംകയറി ചാലിയാറിൻ്റെയും ചെറുപുഴയുടെയും തീരപ്രദേശങ്ങളിലാണ് വെള്ളം കയറിയത് ഇന്നലെ രാത്രി 10 മണിയോടെയാണ് വെള്ളം ശക്തമായ തോതിൽ ഇരച്ചെത്തിയത്.വെള്ളം കയറിയതിനെ തുടർന്ന് ഗ്രാമീണ റോഡുകളെല്ലാം വെള്ളത്തിനടിയിലായി.
മിക്കയിടങ്ങളിലും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.മാവൂർ കച്ചേരി കുന്നിൽ മൂന്ന് വീടുകളിൽ വെള്ളം കയറി ഈ ഭാഗത്ത് നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.വെള്ളം കയറിയ മൂന്നു വീടുകളിൽ ഒരു വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറി താമസിച്ചു മറ്റ് രണ്ട് വീട്ടുകാരും ഒഴിയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
നാല് ജില്ലകള്‍ക്ക് കൂടി ഓറഞ്ച് അലർട്ട് നല്കി. 9 ജില്ലകള്‍ക്ക് നിലവില്‍ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകള്‍ക്കാണ് ഓറഞ്ച് അലർട്ട്. അതേസമയം കോട്ടയം, പത്തനംതിട്ട ആലപ്പുഴ ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
കനത്ത മഴയും കാറ്റും സംസ്ഥാന വ്യാപകമായി വലിയ നാശനഷ്ടങ്ങളും ആളപായവും ഉണ്ടാക്കിയിട്ടുണ്ട്. മഴക്കെടുതിയില്‍ വിവിധ അപകടങ്ങളിലായി 3 പേരാണ് മരണപ്പെട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കണ്ണൂർ, കാസർകോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
അതിതീവ്രമഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവർ സുരക്ഷിത മേഖലയിലേക്ക് മാറി താമസിക്കാനും നിർദ്ദേശമുണ്ട്.
[2:05 pm, 16/7/2024] Pr Dileep: ഒൻമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കരുതലെടുത്ത് സംസ്ഥാനം. ഒൻമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ജില്ലകളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളാണ് തുറന്നത്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള ക്യാമ്പുകൾ സജ്ജമാക്കിയിട്ടുള്ളത്.
എല്ലാ താലൂക്ക് ഓഫീസുകളിലും കണ്ട്രോള് റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.
മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില്‍ നടപ്പാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ വിനോദത്തിനുള്ള ഉപാധിയാക്കി മാറ്റരുതെന്നും ജലാശയത്തില്‍ ഇറങ്ങരുതെന്നും മലയോര യാത്രകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരള തീരത്ത് അതിശക്തമായ കാറ്റ് അടിച്ചേക്കുമെന്നും കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ തിരമാലയ്ക്ക് സാധ്യത ഉള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം കോഴിക്കോട് ജില്ലകളിലും തീരപ്രദേശത്ത് ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.