കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗവും ജില്ല പ്രവർത്തക സമിതി വിപുലീകരണവും നടന്നു.
തിരുവനന്തപുരം:
കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗവും ജില്ല പ്രവർത്തക സമിതി വിപുലീകരണവും 13 -07-2024 ശനിയാഴ്ച തമ്പാനൂർ സിൽവർ സാൻ്റ് ഹോട്ടലിൽ വെച്ച് നടന്നു.
കെഎംജെഎ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് യാസിർ ഷറഫുദീൻ അദ്ധ്യക്ഷത വഹിച്ച യോഗം കെഎംജെഎ സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ ഉദ്ഘാടനം ചെയ്തു.
കെഎംജെഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബേബി കെ ഫിലിപ്പോസ് മുഖ്യപ്രഭാഷണം നടത്തി. കെഎംജെഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ അബ്ദുള്ള അസോസിയേഷന്റെ പ്രവർത്തന മാർഗരേഖയും നിർദേശങ്ങളും നൽകി.
കെഎംജെഎ സംസ്ഥാന ട്രഷറർ ബൈജു പെരുവ , കെഎംജെഎ സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കെഎംജെഎ ജില്ലാ സെക്രട്ടറി ആർ. ശാന്തകുമാർ ജില്ലാ റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ട് കെഎംജെഎ ജില്ലാ ട്രഷറർ ഷാഹിനാസ് ഇസ്മയിലും അവതരിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം സെൻട്രൽ, കാട്ടാക്കട, വർക്കല, ആറ്റിങ്ങൽ, പാറശാല മേഖലാ ഭാരവാഹികൾ മേഖലാ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
തുടർന്ന് റിപ്പോർട്ടിൻ മേൽ വിശദമായ ചർച്ച നടന്നു.
തുടർന്ന് സംസ്ഥാന- ജില്ലാ ഭാരവാഹികൾ ചർച്ചകൾക്ക് മറുപടി നൽകി.
തുടർന്ന് നടന്ന കെഎംജെഎ ജില്ലാ പ്രവർത്തക സമിതി വിപുലീകരണത്തിൽ ഒൻപത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നൽകി.
കെഎംജെഎ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായി യാസിർ ഷറഫുദീൻ, ജില്ലാ സെക്രട്ടറിയായി ആർ.ശാന്തകുമാർ, ജില്ലാ ട്രഷററായി ഷാഹിനാസ് ഇസ്മായിൽ എന്നിവരെയും
വൈസ് പ്രസിഡന്റമാരായി അഖിലേഷ് രാധാകൃഷ്ണനെയും , രാഘവനുണ്ണി, ജോയിൻ സെക്രട്ടറിമാരായി ദിലീപ് കുമാർ , കിരൺ കുമാർ എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ധനീഷ് ശശിധരൻ , വേണു മഹാദേവൻ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
വേണു മഹാദേവൻ സ്വാഗതം ആശംസിച്ച യോഗത്തിന്
നിയുക്ത വൈസ് പ്രസിഡൻ്റ് രാഘവനുണ്ണി നന്ദി രേഖപ്പെടുത്തി.