മസ്കറ്റ്: മസ്ക്കത്തിലെ വാദി അൽ കബീർ മേഖലയിൽ മുസ്ലിം പള്ളിക്കു സമീപമുണ്ടായ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവം നടക്കുന്നത് ചൊവ്വാഴ്ച്ച പുലർച്ചെയാണ്. ആക്രമണത്തെ തുടർന്ന് പോലീസ് സൈറൺ മുഴങ്ങിയതോടെ ഫജ്ർ പ്രാർഥനയ്ക്ക് എത്തിയ വിശ്വാസകൾ ചിതറിയോടുകയായിരുന്നു. സംഭവം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.