ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് 2024 ജൂലൈ 20 മുതൽ 31 വരെയുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9:30 മുതൽ ചോക്ലേറ്റ്, സിപ് അപ്പ്, ലെസ്സി, പനീർ തുടങ്ങി 30 ഓളം ക്ഷീര ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം ഉണ്ടായിരിക്കുന്നതാണ്.
പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2024 ജൂലൈ 19 ആം തീയതി വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി ഈ പരിശീലന കേന്ദ്രത്തിൽ ഫോൺ (0471-2440911) മുഖേനയോ നേരിട്ടോ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 135/- രൂപ.
ടി പരിപാടി യിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവരുടെ ലിസ്റ്റ് ജൂലൈ 18 ന് വൈകിട്ട് 5 മണിക്ക് മുൻപായി missionshakthitvpm@gmail.com എന്ന mail മുഖാന്തിരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
9895129576