രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ആനി രാജ മത്സരിച്ചതില്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ വിമര്‍ശനം. നടപടി രാഷ്ട്രീയ വിവേകമില്ലായ്മയെന്ന് പഞ്ചാബിലെ അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. ഇക്കാര്യത്തിലെ അനൗചിത്യം ചൂണ്ടി കാണിച്ചു തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ദേശീയ നേതൃത്വത്തിന് താന്‍ കത്ത് നല്‍കിയിരുന്നതായി ആനി രാജ യോഗത്തെ അറിയിച്ചു.