കരാര്‍ കമ്പനിക്കെതിരെ ഇന്ന് മുതല്‍ പ്രതിഷേധം തുടങ്ങുമെന്ന് 108 ആംബുലന്‍സ് ജീവനക്കാര്‍. ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്കുള്ള കേസുകള്‍ എടുക്കാതെയാണ് പ്രതിഷേധമാരംഭിക്കുന്നത്. എന്നാല്‍ അടിയന്തിര സര്‍വ്വീസുകളായ റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും, വീടുകളിലെ രോഗികള്‍ക്കും കുട്ടികള്‍ക്കും സേവനം നല്കിക്കൊണ്ടായിരിക്കും പരോക്ഷസമരം നടത്തുന്നത്.