കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കി. ഒരു ട്രെയിന്‍ പന്‍വേല്‍ വഴി വഴിതിരിച്ചു വിട്ടു. രത്നഗിരി മേഖലയിലെ ട്രാക്കിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് നീക്കി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.