ശ്രീനഗർ: ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 4 സൈനികർക്കു വീരമൃത്യു. തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനിക ഓഫിസർ ഉൾപ്പെടെയുള്ളവരാണു മരിച്ചത്. ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥനും പരുക്കേറ്റു. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ സൈനികർ ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്.
പാക്കിസ്ഥാന്റെ പിന്തുണയുള്ള ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ ‘കശ്മീർ ടൈഗേഴ്സ്’ ആണു ആക്രമണത്തിനു പിന്നിലെന്നു സൈന്യം അറിയിച്ചു.