Skip to content

  • Home
  • About
  • About Trivandrum
  • Contact

കോട്ടയത്തു കനത്ത മഴയും കാറ്റും; മരങ്ങൾ കടപുഴകി

Editor, July 15, 2024July 15, 2024

കോട്ടയം: കോട്ടയം ജില്ലയിൽ മഴയ്ക്ക് ഒപ്പം എത്തിയ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം. പാലാ പ്രവിത്താനത്ത് റോഡിലേക്ക് മരം വീണ് വൈദ്യുതി പോസ്റ്റുകൾ അടക്കം തകർന്നു. പ്രവിത്താനം ഉള്ളനാട് റോഡിൽ ഗതാഗത തടസ്സമുണ്ട്. ഉച്ചയ്ക്ക് 12.30ഓടെ വീശിയടിച്ച കാറ്റിലാണു നാശം. റോഡിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കും കേടുപാടുകളുണ്ട്. കുമരകം- ചേർത്തല റോഡിൽ ബണ്ട് റോഡിൽ മരം റോഡിലേക്ക് കടപുഴകി വീണു. രണ്ട് കാറുകൾക്കു മുകളിലേക്കാണു മരം വീണത്. റോഡിൽ ഗതാഗത തടസ്സമുണ്ട്. വാഴൂർ- ചങ്ങനാശേരി റോഡിൽ ചമ്പക്കര പള്ളിക്കു സമീപം കൂറ്റൻ മരം റോഡിലേക്കു വീണു. ഇവിടെയും റോഡിൽ ഗതാഗത തടസ്സമുണ്ട്. അഗ്നിരക്ഷാസേന മരം വെട്ടി നീക്കുന്നു.

allianz-education-kottarakkara
Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes