തിരുവനന്തപുരം: മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ഇന്ന് എത്തുന്നത്. കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്. വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പൽ സാൻ ഫെർണാണ്ടോ കപ്പൽ ഉച്ചയ്ക്ക് ഒരു മണിയോടെ തുറമുഖം വിടും. ഇതിനുശേഷമാകും മറീൻ അസറിന്റെ ബർത്തിങ്.
സാൻ ഫെർണാണ്ടോയിൽ നിന്ന് 1930 കണ്ടെയ്നറുകളാണ് തുറമുഖത്ത് ഇറക്കിയത്. ഇതിൽ 607 കണ്ടെയ്നറുകൾ തിരികെ കപ്പലിലേക്ക് കയറ്റി റീപൊസിഷൻ ചെയ്യുന്ന ജോലികളാണ് പുരോഗമിക്കുന്നത്