മലേഷ്യന്‍ വിമാനം : അന്വേഷണം ആന്‍ഡമാന്‍ കടലിലേക്ക്
ക്വാലാ ലാംപൂര്‍ 12 മാര്‍ച്ച് (ഹി സ):കാണാതായ മലേഷ്യ എയര്‍ലൈന്‍സ് ജെറ്റ്ലൈനറിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം ആന്‍ഡമാന്‍ കടലിലേക്കു വ്യാപിപ്പിക്കുന്നു. ചൈന മുതല്‍ ആന്‍ഡമാന്‍ കടല്‍ വരെയുള്ള മേഖലയിലാണ് തെരച്ചില്‍ വ്യാപിപ്പിക്കുന്നത്. ഇതിനായി ഇന്ത്യയുടെ സഹായവും മലേഷ്യ തേടിയിട്ടുണ്ട്.വിമാനം കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടിരിക്കുകയാണ് .മലേഷ്യന്‍ പെനിന്‍സുല,മലാക്ക കടലിടുക്ക്,തെക്കന്‍ ചൈനീസ് കടല്‍ എന്നിവിടങ്ങളില്‍ നടത്തിയ തെരച്ചിലുകള്‍ പരാജയപ്പെടു.. വിമാനത്തെക്കുറിച്ച് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് ആരോപിച്ച് യാത്രികരുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചു. വിമാനത്തിനായുള്ള തെരച്ചിലുകളും രക്ഷാപ്രവര്‍ത്തനങ്ങളും വേണ്ടവിധത്തില്‍ നടക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി അഞ്ച് ഇന്ത്യക്കാരടക്കം239പേരുമായി ബെയ്ജിംഗിലേക്കു പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് ജറ്റ് വിമാനം ഒരു മണിക്കൂറിനുശേഷം റഡാറില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. പത്തു രാജ്യങ്ങളുടെ40കപ്പലുകളും മൂന്നു ഡസന്‍ വിമാനങ്ങളും ഉര്‍ജിത തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലുംദുരുഹൂതതുടരുകയാണ് .പൊട്ടിത്തെറി,റാഞ്ചല്‍,പൈലറ്റിന്റെ പിഴവ്,സാങ്കേതിക തകരാര്‍ തുടങ്ങിസാധ്യതകളുംകണക്കിലെടുത്താണു തെരച്ചില്‍.